കേരള രാജ്യാന്തര ഊർജ മേള: മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

Share

എനർജി മാനേജ്മന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരള രാജ്യാന്തര ഊർജമേളയുടെ രണ്ടാം പതിപ്പ് ഇന്ന് മുതൽ. മേളയുടെ വേദിയായ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. ഊർജവകുപ്പു അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും . എനർജി മാനേജ്‌മെന്റ്‌ സെന്റർ ഫൗണ്ടർ ഡയറക്ടർ പ്രൊഫ. വി കെ ദാമോദരൻ ആശംസകളർപ്പിക്കും. എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതവും ജോയിന്റ് ഡയറക്ടർ ദിനേശ് കുമാർ എ എൻ നന്ദിയും അറിയിക്കും.

കാർബൺ രഹിത കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട മേളയിൽ ഹരിതകർമസേന അംഗങ്ങൾക്കുള്ള എൽ ഇ ഡി റിപ്പയറിങ് പരിശീലനം, വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ സംസ്ഥാന തല മത്സരങ്ങൾ ഉൾപ്പെടുന്ന സ്റ്റുഡന്റ് എനർജി കോൺഗ്രസ്, പുനരുപയോഗ ഊർജസ്രോതസ്സുകൾ, ഇലക്ട്രിക്ക് കുക്കിംഗ് ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ പ്രദർശനം നടന്ന ഗ്രീൻ എക്‌സ്‌പോ എല്ലാപ്രായക്കാർക്കും മത്സരിക്കാവുന്ന മെഗാ ക്വിസ് മത്സരം എന്നിവയുണ്ടാകും. വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ നാളെ നടക്കും.