ക്രിക്കറ്റ് എന്നാൽ തന്നെ ലോർഡ്സിന്റെ ചരിത്രവും ഗൗരവവുമാണ് മുന്നിൽ വരുന്നത്. അവിടെ പിച്ചിൽ പച്ചപരവതാനി വിരിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയെ കാത്തിരിക്കുന്നത്.ഗില്ലും സംഘവും മൂന്നാം ടെസ്റ്റിൽ വിജയത്തിലേക്ക് എത്തുമോ എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ആൻഡേഴ്സൻ-തെണ്ടുൽക്കർ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം വ്യാഴാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. രണ്ടുമത്സരങ്ങൾ കഴിഞ്ഞപ്പോൾ 1-1 ന് തുല്യതയിലാണ് ടീമുകൾ. ഇംഗ്ലണ്ടിലേക്ക് ആർച്ചർ തിരിച്ചെത്തി, ടങ് പുറത്തായി; ഇന്ത്യൻ നിരയെ ശക്തിപ്പെടുത്തി ബുംറ.