മംഗളൂരു:ദക്ഷിണ കന്നഡയിലെ ധർമസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നതായും, പല തലമുറക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും കത്തിച്ച് കുഴിച്ചുമൂടിയതായും വെളിപ്പെടുത്തലില്‍ ദുരൂഹത.ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വക്കീൽ മുഖേന പോലീസിൽ പരാതി നൽകിയത്.അയാളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.സ്കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. ഒട്ടനവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കത്തിച്ച് കുഴിച്ചുമൂടിയതായി ഇയാൾ പരാതിയിൽ വെളിപ്പെടുത്തി.
പലയിടത്തും ഒളിവിൽ കഴിഞ്ഞു; കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് തോന്നിയതിനാലാണ് ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന് പറയുന്നത്,”—പരാതിയിൽ പറയുന്നു.ഇയാളുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി പോലീസ് കേസെടുത്തു, അന്വേഷണം പുരോഗമിക്കുന്നു,’ എന്ന് ദക്ഷിണ കന്നഡ എസ്‌പി കെ.അരുൺ അറിയിച്ചു.