ബാഴ്‌സലോണ: അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് നൽകാനുള്ള കുടിശ്ശിക പൂർണമായി നൽകിയാണ് മുൻ ക്ലബ്ബായ എഫ്.സി. ബാഴ്‌സലോണ തീർപ്പുകൽപ്പിച്ചത്. 2019-20 സീസണിലെ കരാർപ്രകാരം മെസ്സിയടക്കമുള്ള താരങ്ങൾക്ക് നൽകേണ്ടതായിരുന്ന തുകയാണ് ഇപ്പോൾ സ്പാനിഷ് ക്ലബ് നൽകിയത്.
കരാർ പ്രകാരമുള്ള തുകയുടെ ഏകദേശം മൂന്നിലൊന്നായ 476 കോടി രൂപയാണ് മെസ്സിക്ക് ശമ്പളത്തിൻ്റെ ഉൾപ്പെടെ ബാക്കിയായി ബാഴ്‌സലോണ നൽകേണ്ടിയിരുന്നത്.പണം നൽകാൻ കഴിയാതിരുന്നതിനുള്ള പ്രധാന കാരണമായി ക്ലബ്ബ് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു.