ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായ മഹാനഗരങ്ങളിലൊന്നായി പാലക്കാട് ഉയരും. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി ഭാവിയിലെ കേരള വ്യവസായ വികസനത്തിന്റെ മുഖ്യധാരയാകുന്നു. ഒപ്പം, പാലക്കാട് ദക്ഷിണേന്ത്യയിലെ പ്രധാന വ്യവസായ നഗരമായി മാറാനു ള്ള വഴി തുറക്കുന്നു. ഒരു ലക്ഷത്തോളം പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ പ്രതീക്ഷിക്കുന്നു. കേന്ദ്ര അംഗീകാരം ലഭിച്ച 12 വ്യവസായ ഹബ്ബുകളിൽ ഇൻവെസ്റ്റ്മെന്റിൽ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഡൽഹി – മുംബൈ ഇടനാഴിയാണ് ഒന്നാമത്. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ–മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ,ഫാബ്രിക്കേറ്റഡ് മെറ്റൽ, റബർ–പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഷിനറി ആൻഡ് എക്യുപ്മെന്റ് എന്നിവയാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കു കീഴിൽ വരുന്ന വ്യവസായങ്ങൾ.