മഴയുടെ തഴുകലിൽ പുളകമണിഞ്ഞു നിൽക്കുന്ന നെല്ലിയാമ്പതി, പ്രകൃതിയുടെ മനോഹാരിതയിൽ മുങ്ങിയ ഒരു ഹിൽസ്റ്റേഷനാണ്.പാലക്കാട് ജില്ലയിലെ ഈ മലനിരകൾ, പച്ചപ്പും മഞ്ഞുമൂടിയ കാഴ്ചകളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു. വഴിയിലുടനീളം തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കാണാം. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാമ്പാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ – ലില്ലി തേയിലത്തോട്ടങ്ങൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. മലമുകളിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ എന്നിവയും നെല്ലിയാമ്പതിയുടെ പ്രത്യേകതകളാണ്. സഞ്ചാരികൾക്ക് താമസത്തിനും ഭക്ഷണത്തിനും നിരവധി റിസോർട്ടുകളും ഹോട്ടലുകളും ലഭ്യമാണ്.
മഴക്കാലത്ത് കുളിരിനും പ്രകൃതിദൃശ്യങ്ങൾക്കും വേണ്ടി യാത്ര ചെയ്യാൻ നെല്ലിയാമ്പതി ഒരു മികച്ച തിരഞ്ഞെടുപ്പാണ്.ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുളള യാത്ര വേറിട്ട അനുഭവമാക്കുന്നത്.