തൃശൂർ:അക്കികാവ്–കേച്ചേരി ബൈപാസിലെ പന്നിത്തടം ജംക്ഷനിൽ മീൻ ലോറിയും കോഴിക്കോട്–കുമളിയിലേക്കുള്ള കെഎസ്ആർടിസി ശബരി ബസുമായുണ്ടായ കൂട്ടിയിടിപ്പിൽ 12 പേർക്ക് പരിക്ക്. റോഡിലേക്ക് തെറിച്ച് വീണ കെഎസ്ആർടിസി ബസ ഡ്രൈവറുടെ സ്ഥിതി ഗുരുതരമാണ്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂർണമായി തകർന്നു; പെർമിറ്റില്ലാത്ത റൂട്ടിലൂടെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത്.ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടം.