ചെന്നൈ:കടലൂരില്‍ സ്‌കൂള്‍ വാന്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികള്‍ മരിച്ചു; മറ്റ് കുട്ടികൾക്ക് പരിക്ക്.കടലൂരിന് സമീപത്തെ ശെമ്പന്‍കുപ്പത്തിലാണ് അപകടം സംഭവിച്ചത്.ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ട് നീക്കുകയായിരുന്നു, ഇതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ 10 കുട്ടികളും ഡ്രൈവറും ആയയും ഉണ്ടായിരുന്നു. അപകടത്തില്‍ മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.